കോഴിക്കോട് മഹിളാമന്ദിരത്തില്‍ ബംഗ്ലാദേശി യുവതി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: മഹിളാമന്ദിരത്തില്‍ താമസിപ്പിച്ചിരുന്ന ബംഗ്ലാദേശി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പീഡനത്തിനിരയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മെയ് 28ന് രാത്രി എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പീഡനത്തിനിരയായ യുവതി അവിടെ നിന്നും രക്ഷപ്പെടുകയും കടുത്ത മാനസിക, ശാരീരിക പീഡനത്തിനിരയായ യുവതിയെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മഹിളാമന്ദിരത്തിലാക്കുകയുമായിരുന്നു. യുവതിയെ കൊണ്ടുപോകാന്‍ ഭര്‍ത്താവ് നാട്ടിലെത്തിയിട്ടുണ്ട്.

യുവതിയെ പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരിക്കെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

DONT MISS
Top