ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഇന്ത്യയുടെ വികസനത്തിനെന്ന് മോദി

കാലിഫോര്‍ണിയ: ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഇന്ത്യയുടെ വികസനത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ അമേരിക്ക ഡിജിറ്റല്‍ സാമ്പത്തിക പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്നും മോദി അമേരിക്കയിലെ സാഞ്ചോസില്‍ നടന്ന ടെക്‌നോളജി കമ്പനി സിഇഒമാരുടെ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

ആപ്പിള്‍ സിഇഒ ടിം കുക്കുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചക്ക് എത്തിയത്. ഇന്ത്യക്കാരനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്ട് സിഇഒ സത്യ നദെല്ലെ തുടങ്ങിയവര്‍ വേദിയില്‍ പ്രസംഗിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ടെക്‌നോളജി കമ്പനികള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രിയെ അവര്‍ അറിയിച്ചു.

രണ്ട് ദിവസത്തെ സിലിക്കണ്‍വാലി സന്ദര്‍ശനത്തിനെത്തിയ മോദി ഇന്ന് ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഫെയ്‌സ്ബുക്ക് വഴി പൊതുജനങ്ങളുമായി ചോദ്യോത്തര പരിപാടി നടത്തും. വൈകിട്ട് എസ്എപി സെന്ററില്‍ 20000 പേര്‍ പങ്കെടുക്കുന്ന വന്‍സ്വീകരണം ഒരുക്കിയിട്ടുണ്ട്.

DONT MISS
Top