ഐഫോണ്‍ 6എസ് വാങ്ങാന്‍ റോബോട്ടും

സിഡ്‌നി: ഇന്നലെ സിഡ്‌നിയിലെ ആപ്പിള്‍ സ്റ്റോറിലെത്തിയവര്‍ ഞെട്ടി. ഐഫോണ്‍ 6എസ് വാങ്ങാനെത്തിയവരുടെ നിരയില്‍ ഒരു റോബോട്ടും. ഒരു യന്ത്രം വാങ്ങാന്‍ മറ്റൊരു യന്ത്രം.

സിഡ്‌നി സ്വദേശിയായ ലൂസി കെല്ലി എന്ന സ്ത്രീയ്ക്ക് വേണ്ടി ഐഫോണ്‍ വാങ്ങാനെത്തിയതായിരുന്നു റോബോട്ട്. ചക്രങ്ങളുള്ള ഒരു വടിയില്‍ ഘടിപ്പിച്ച ഐപാഡാണ് ഈ റോബോട്ട്. റോബോട്ടിനും ലൂസി എന്ന് തന്നെയാണ് പേര്. ശബ്ദവും മുഖവും യഥാര്‍ത്ഥ ലൂസിയുടേത് തന്നെ.

ഇന്നലെ രാവിലെ അഞ്ച് മണിക്ക് തന്നെ ആപ്പിള്‍ സ്റ്റോറിലെത്തിയ റോബോട്ട് വാങ്ങാനെത്തിയവരുടെ ക്യൂവില്‍ അഞ്ചാമതായി ഇടംപിടിച്ചു.

ഐഫോണ്‍ 6എസിന്റെ ആദ്യ ഉടമകളില്‍ ഒരാളാകണമെന്നായിരുന്നു ആഗ്രഹമെന്ന് ലൂസി കെല്ലി വ്യക്തമാക്കുന്നു. എന്നാല്‍ ജോലിത്തിരക്ക് മൂലം ക്യൂ നില്‍ക്കാനുള്ള സമയമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞടുത്തത്.

DONT MISS
Top