അഭയാര്‍ത്ഥികളോട് കാരുണ്യം കാണിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ന്യുയോര്‍ക്ക്: അഭയാര്‍ത്ഥികളോട് കാരുണ്യം കാണിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. എണ്ണം നോക്കാതെ അഭയാര്‍ത്ഥികളെ വ്യക്തികളായി കാണണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. വധശിക്ഷ നിര്‍ത്തലാക്കണമെന്നും അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു

കയ്യടികളോടെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. എബ്രാഹം ലിങ്കണ്‍, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് തുടങ്ങിവരെ പരാമര്‍ശിച്ചാണ് മാര്‍പ്പാപ്പ പ്രസംഗം തുടങ്ങിയത്. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുമെത്തുന്ന അഭയാര്‍ത്ഥികലോട് കാരുണ്യം കാണിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ആളുകളുടെ എണ്ണം നോക്കിയല്ല വ്യക്തികളായി പരിഗണിച്ച് അവരെ സ്വീകരിക്കണമെന്നായിരുന്നു മാര്‍പ്പാപ്പയുടെ നിര്‍ദേശം. പോയ കാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു.

വധശിക്ഷ നിര്‍ത്തലാക്കാന്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കണമെന്നും മാര്‍പ്പാപ്പ പറഞ്ഞു. കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിന് മുന്‍ഗണന നല്‍കണം. കുടുംബജീവിതവും വിവാഹവുമെല്ലാം പുതിയ കാലത്ത് കുറെ ചോദ്യങ്ങല്‍ അവശേഷിപ്പിക്കുന്നുണ്ടെന്നും മാര്‍പ്പാപ്പ ആശങ്ക പ്രകിെപ്പിച്ചു. ആദ്യമായാണ് ഒരു മാര്‍പ്പാപ്പ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് മാര്‍പ്പാപ്പ പ്രസംഗിക്കും.

DONT MISS
Top