ജംറയില്‍ കല്ലേറ് കര്‍മ്മം ആരംഭിച്ചു

സൗദി: ഹജജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മ്മം ആരംഭിച്ചു. സാത്താനെ പ്രതീകമായി കണ്ടാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്. തലമുണ്ഡനവും ബലിയറുക്കല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ഹാജിമാര്‍ ഇഹ്‌റാം വേഷത്തില്‍ നിന്നും മുക്തരായി.

ഇന്നലെ മുസ്ദലിഫയില്‍ രാപ്പാര്‍ത്ത ഹാജിമാര്‍ അവിടെനിന്നും കല്ലുകള്‍ ശേഖരിച്ചാണ് ഇന്ന് രാവിലെ മിനായില്‍ തിരിച്ചെത്തിയത്. ഇന്നലെ അറഫയിലെ പുണ്യ ഭൂമിയില്‍ നിന്ന് അല്ലാഹു പകര്‍ന്നു നല്‍കിയ പുതിയ കരുത്തിന്റെ പിന്‍ബലത്തില്‍ ഹാജിമാര്‍ സാത്താന്റെ പ്രതീകത്തിന് നേരെ കല്ലുകള്‍ എറിഞ്ഞു തുടങ്ങി. സാത്താന്റെ മൂന്ന് പ്രതീകങ്ങളില്‍ ജംറത്തുല്‍ അക്ബ എന്ന പ്രതീകത്തിന് നേരെ ഇന്ന് ഏഴ് കല്ലുകളാണ് ഹാജിമാര്‍ എറിയുന്നത്.

ആദൃ ദിനത്തെ കല്ലേറുകര്‍മ്മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ ഹറം ശെരീഫിലെത്തി മക്കയിലെ തുടര്‍കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു.

തലമുണ്ഡനവും ബലിയറുക്കല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ഹാജിമാര്‍ ഇഹ്‌റാം വേഷത്തില്‍ നിന്നും മുക്തരായി.
ഇനിയുള്ള മൂന്നു ദിവസങ്ങള്‍ കൂടി ഹാജിമാര്‍ മിനായില്‍ തങ്ങി അവശേഷിക്കുന്ന ദിവസങ്ങളിലെ കല്ലേറ് കര്‍മ്മം കൂടി പൂര്‍ത്തിയാക്കും.

കല്ലേറ് കര്‍മ്മങ്ങള്‍ക്കു ശേഷം ഹാജിമാര്‍ വീണ്ടും മക്കയിലെത്തി വിടവാങ്ങല്‍ പ്രദക്ഷിണം നടത്തി പുണ്യനഗരി വിടുന്നതോടെ ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിന് പരിസമാപ്തിയാകും.

DONT MISS
Top