രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു വി സാംസണ്‍ ക്യാപ്റ്റന്‍

തിരുവനന്തപുരം: രഞ്ജി ട്രോഫി ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീമിനെ നയിക്കും. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന ഇന്ത്യ എ ബംഗ്ലാദേശ് എ പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. ആദ്യ മത്സരത്തില്‍ 73 റണ്‍സെടുത്ത സഞ്ജു മൂന്നാമത്തെ മത്സരത്തില്‍ 90 റണ്‍സും നേടിയിരുന്നു. രോഹന്‍ പ്രേം, റൈഫി വിന്‍സന്റ് ഗോമസ്, ജഗദീശ് തുടങ്ങിയവര്‍ ടീമിലുണ്ട്. ഫാസ്റ്റ് ബൗളര്‍ സന്ദീപ് വാര്യര്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

DONT MISS
Top