സെപ്റ്റംബര്‍ 28ന് ലോകം അവസാനിക്കുമോ?

സെപ്റ്റംബര്‍ 28ന് ലോകം അവസാനിക്കുമെന്ന പ്രവചനത്തെ തുടര്‍ന്ന് പലയിടങ്ങളിലും ഭീതി പടരുന്നു. നാല് ചന്ദ്രഗ്രഹണങ്ങള്‍ അടുത്തടുത്ത് സംഭവിച്ചാല്‍ അത് ലോകാവസാനത്തിന്റെ സൂചനകളാണെന്ന യഹൂദമത വിശ്വാസമാണ് പ്രവചനത്തിന് ആധാരം. യഹൂദ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തരത്തില്‍ സെപ്റ്റംബര്‍ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന നാലാമത്തെതാണ്. ലോകാവസാനത്തിനു മുന്നോടിയായി ചന്ദ്രന്‍ രക്തവര്‍ണമാകുമെന്നും യഹൂദ വിശ്വാസത്തിലുണ്ട്. സെപ്റ്റംബര്‍ 28ന്‍ നടക്കാന്‍ പോകുന്ന ഗ്രഹണ സമത്ത് ചന്ദ്രന്‍ രക്തവര്‍ണമാകുമെന്ന് നാസയും പറയുന്നു. ഇതോടെയാണ് ലോകാവസാനത്തിന്റെ പ്രവാചകരും സജീവമായത്.

മാര്‍ക്ക് ബ്ലിറ്റ്‌സ്, ജോണ്‍ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യന്‍ പ്രബോധകരാണ് പ്രധാനമായും ലോകാവസാനം പ്രവചിച്ചുകൊണ്ട് വന്നിരിക്കുന്നത്. ഭൂമിയുടെ അവസാനം ഭൂമികുലുക്കത്തോടെ ആയിരിക്കുമെന്നാണ് ബ്ലിറ്റ്‌സ് പ്രവചിച്ചിരിക്കുന്നത്.

രക്തചന്ദ്രഗ്രഹണ ദിവസം അതി ഭയങ്ങര ഭൂമികുലുക്കം ഉണ്ടാകുമെന്നു പല യഹൂദ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ചന്ദ്രഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ ഇവയാണ്. 2014ലെ പെസഹാ ദിനം, കൂടാരത്തിരുന്നാള്‍ ദിനം എന്നീ വിശുദ്ധ ദിനങ്ങളിലാണ് ചന്ദ്രഗ്രഹണമുണ്ടായത്. ഈ വര്‍ഷം പെസഹാദിനമായ ഏപ്രില്‍ നാലിനായിരുന്നു മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇനി വരുന്ന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സെപ്റ്റംബര്‍ 28 ടെട്രാഡ് എന്ന വിശുദ്ധ ദിവസമാണ്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ലെന്നും ഇതെല്ലാം സൂചനകളാണെന്നുമാണ് ലോകാവസാന പ്രവാചകര്‍ പറയുന്നത്. എന്തായാലും സെപ്റ്റംബര്‍ 28 നു പ്രവചിച്ചിരിക്കുന്ന ലോകാവസാനം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.

DONT MISS
Top