ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയില്‍ തിളങ്ങി ഇലക്ട്രോണിക് കാറുകള്‍

ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ ശ്രദ്ധ മുഴുവന്‍ ഇലക്ട്രിക് കാറുകളിലായിരുന്നു. ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കലാണ് ഇലക്ട്രോണിക് കാറുകളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

ബിഎംഡബ്‌ള്യു, ഓഡി നിസാന്‍ തുടങ്ങിയ പ്രമുഖ കാര്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക് കാറുകളാണ് ഫ്രാങ്ക് ഫെര്‍ട്ട് ഓട്ടോഷോയില്‍ കഴിഞ്ഞ ദിവസം തിളങ്ങിയത്. ലീഫ് എന്നപേരിലാണ് നിസാന്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുന്നത്. കൂടുതല്‍ കമ്പനികള്‍ ഇലക്ട്രോണിക് കാറുകളുമായി ഇനി രംഗത്തെത്തുമെന്ന് റെനോ നിസാന്‍ ചെയര്‍മാനും സിഇഒയുമായ കാര്‍ലോസ് ഖോസന്‍ പറഞ്ഞു.

യു എസിലെ ടെസ്ല മോട്ടോഴ്‌സാണ് ആദ്യം ഇലക്ട്രോണിക് കാറുകള്‍ അവതരിപ്പിക്കുന്നത്. പിന്നീട് മറ്റു പ്രമുഖ കമ്പനികളും ഇകാറുകളുമായി രംഗത്ത് എത്തി. ഓഡി ആദ്യ ഇലക്ട്രോണിക് എസ്‌യുവിയും ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. ക്വാട്ട്രോ എന്ന് പേരിട്ടിരിക്കുന്ന എസ്‌യുവിക്ക് 500 കിലോമീറ്റര്‍ വേഗതയാണ് ഓഡി നല്‍കുന്ന വാഗ്ദാനം. ഓഡിയുടെ സാങ്കേതിക വിഭാഗം തലവന്‍ അള്‍റിച്ച് ഹാക്കന്‍ബെര്‍ഗ് ഇലക്ട്രോണിക് കാറുകളുടെ പ്രയോജനങ്ങള്‍ വിവരിച്ചു. പോര്‍ഷെയും ബിഎംഡബഌുവും തങ്ങളുടെ ഇലക്ടോണിക് കാറുകള്‍ ഷോയില്‍ അവതരിപ്പിച്ചു. പ്രീമിയം കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രോണിക് കാറുകളുമായി വിപണിയിലേക്ക് എത്തുമ്പോള്‍ ഇനി ഇലക്ട്രോണിക് കാറുകളുടെ ഡിമാന്റ് ഉയര്‍ന്നേക്കും.

electric-cars-catching-eye-at-the-frankfurt-auto-show
DONT MISS
Top