”കോണ്‍ഗ്രസിന് ദോഷം വരുത്തുന്നതൊന്നും ചെയ്തിട്ടില്ല”; വികാരാധീനനായി സിഎന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ വധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനകത്ത് നിന്നുണ്ടായ ആരോപണങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുവെന്ന് സിഎന്‍ ബാലകൃഷ്ണന്‍. തനിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ സിപിഐഎമ്മിനെ സഹായിക്കാനേ ഉതകൂവെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍ജിഒ അസോസിയഷന്‍ ജില്ലാ സമ്മേളന വേദിയിലായിരുന്നു ബാലകൃഷ്ണന്റെ വൈകാരിക പ്രസംഗം.

കോണ്‍ഗ്രസിന് ദോഷകരമായി ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ജീവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കാനാണ് ശ്രമിച്ചത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ മലര്‍ന്നു കിടന്ന് തുപ്പരുത്. ഇത്തരം നീക്കങ്ങള്‍ സിപിഐഎമ്മിനെ സഹായിക്കാനേ സഹായിക്കൂ. കോണ്‍ഗ്രസിന്റെ ശക്തി വളരെ വലുതാണ്. ആ ശക്തി കൈപ്പിടിയിലൊതുക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹനീഫ വധവുമായി ബന്ധപ്പെട്ട് സിഎന്‍ ബാലകൃഷ്ണനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തലാണ് സിഎന്‍ പ്രസംഗത്തിലൂടെ മറുപടി നല്‍കുന്നത്.

DONT MISS
Top