ഭൂമിയുടെ ഗുരുത്വാകര്‍ഷണം; ചന്ദ്രന്റെ വിസ്താരം കുറയുന്നു

ഭൂമി ഗുരുത്വാകര്‍ഷണ ബലം ഉപയോഗിച്ച് ചന്ദ്രനെ ഞെരുക്കുകയാണെന്ന് പുതിയ പഠനം. ഇതിന്റെ ഫലമായി ചന്ദ്രന്റെ വിസ്താരം കുറയുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു നാസയുടെ ‘ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍’ പേടകം നടത്തിയ നിരീക്ഷണങ്ങളാണ് പുതിയ നിഗമനത്തിലെത്താന് ഗവേഷകരെ സഹായിച്ചത്. ചന്ദ്രോപരിതലത്തിലെ ആയിരക്കണക്കിന് ചെറുഘടനകളുടെ ക്രമീകരണത്തെ ഗുരുത്വബലം സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. 10 കിലോമീറ്ററോളം നീളവും മീറ്ററുകള്‍ മാത്രം ഉയരവുമുള്ള ഘടനകളാണ് ചന്ദ്രോപരിതലത്തിലുള്ളത്. ഈ ഘടനകളുടെ വിന്യാസം പരിഗണിച്ച ഗവേഷകര്‍, ചന്ദ്രന്‍ ചുരുങ്ങുകയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ചൂടേറിയ ആന്തരഭാഗം തണുക്കുന്നതിന്റെ ഫലമായി ചുരുങ്ങുമ്പോഴാണ് ചന്ദ്രന്റെ ഉപരിതലത്തിലെ ചെറുഘടനകള്‍ രൂപപ്പെടുന്നത്. ആ ചെറുഘടനകളുടെ ക്രമീകരണം വിശകലനം ചെയ്തപ്പോഴാണ്, ചന്ദ്രന്റെ മെലിച്ചിലിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണവും കാരണമാകുന്നുണ്ടെന്ന് മനസിലാകുന്നത്. ചന്ദ്രോപരിതലത്തെ മുഴുവന്‍ ഞെരുക്കുന്നത് പോലുള്ള സ്വാധീനമാണ് ഭൂമിയുടെ ഗുരുത്വബലം ചെലുത്തുന്നതെന്ന്, പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവ് തോമസ് വാട്ടേഴ്‌സ് പറയുന്നു. പുതിയ ലക്കം ‘ജിയോളജി’ ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

DONT MISS
Top