മക്കയില്‍ വന്‍ തീപിടുത്തം: ആയിരത്തോളം ഹാജിമാരെ ഒഴിപ്പിച്ചു

മക്ക: ഏഷ്യന്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രിയായിരുന്നു തീപിടുത്തമുണ്ടായത്.
ഹാജിമാര്‍ക്ക് താമസിക്കാനായി അനുവദിച്ച അസീസിയയിലുള്ള ഹോട്ടല്‍ കെട്ടിടത്തിലായിരുന്നു തീപിടുത്തമുണ്ടായത്. പതിനൊന്ന് നിയലയുള്ള കെട്ടിടമാണിത്. കെട്ടിടത്തിന്റെ എട്ടാം നിലയിലായിരുന്നു തീപിടുത്തമുണ്ടായത്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് തിപിടുത്തമുണ്ടായതെന്നും സംഭവം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫെന്‍സ് വിഭാഗത്തിന്റെ ആറ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തുകയും കെട്ടിടത്തിലെ 1028 ഹാജിമാരെ ഒഴിപ്പിച്ചതായും സൗദി സിവില്‍ ഡിഫെന്‍സ് മീഡിയാ വിഭാഗം മേധാവി കേണല്‍ അബ്ദുള്ള അല്‍ ഹാതിഥി പറഞ്ഞു. സംഭവത്തില്‍ രണ്ട് ഹാജിമാര്‍ക്ക് പരിക്കേറ്റു.
ഹജജ് മന്ത്രാലയവുമായി ബന്ധപ്പെട്ട് ഈ കെട്ടിടത്തിലെ ഹാജിമാര്‍ക്ക് മറ്റൊരു കെട്ടിടത്തില്‍ താമസ സൗകരൃം ഏര്‍പ്പെടുത്തിയതായും സിവില്‍ ഡിഫെന്‍സ് വക്താവ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ചയാണ് മക്കയില്‍ തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് ക്രെയിന്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് 107 തീര്‍ത്ഥാടകരാണ് മരിച്ചത്. 200ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

DONT MISS
Top