ഗ്യാങ്സ്റ്റര്‍ പരിവേഷത്തില്‍ രജനി: ആവേശമുണര്‍ത്തി കബാലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

രജനികാന്ത് അധോലോക നായകനായി വെളളിത്തിരയില്‍ പുനര്‍ജനിക്കുന്ന പുതിയ ചിത്രം കബാലിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആവേശമാക്കി ആരാധകര്‍. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലുടെ സംവിധായകന്‍ തന്നെ പുറത്ത് വിടുകയായിരുന്നു. ഒരു യഥാര്‍ത്ഥ അധോലോക രാജാവിന്റെ ജീവിതകഥയാണ് കബാലിയായി വെളളിത്തിരയില്‍ പുനര്‍ജനിക്കുന്നത്.

രാധിക ആപ്‌തെയാണ് കബാലിയില്‍ രജനികാന്തിന്റെ നായികയായി എത്തുന്നത്. സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ രജനിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കബാലി രജനികാന്തിന്റെ 159 ആം ചിത്രമാണ് പ്രകാശ് രാജ്, കലൈയരസന്‍, ദിനേശ് രവി, ധന്‍സിക, കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

DONT MISS
Top