അഫ്ഗാനില്‍ ജയില്‍ ആക്രമിച്ച താലിബാന്‍ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ജയില്‍ ആക്രമിച്ച താലിബാന്‍ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചു. മധ്യ അഫ്ഗാനിലെ ഗസ്‌നിയില്‍ പുലര്‍ച്ചെയായിരുന്നു സംഭവം.

ചാവേര്‍ ആക്രമണമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ജയിലിന്റെ പ്രധാന പ്രവേശനകവാടത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാന്‍ സുരക്ഷാ ജീവനക്കാരുടെ യൂണിഫോം ധരിച്ചാണ് ചാവേറുകള്‍ എത്തിയത്. എല്ലാ തടവുകാരും രക്ഷപെട്ടതായാണ് സൂചന.

352 തടവുകാര്‍ രക്ഷപെട്ടതായും നാല് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതായും ഗസ്‌നി ഡപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് അലി അഹ്മദി സ്ഥിരീകരിച്ചു.

മൂന്ന് ചാവേറുകള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണം നടത്തിയതെന്ന് താലിബാന്‍ വ്യക്തമാക്കി. 400 തടവുകാരെ രക്ഷപെടുത്തിയതായും 40 സുരക്ഷാ ജീവനക്കാരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു.

DONT MISS
Top