യുഎസ് ഓപ്പണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ വില്യംസ് സഹോദരിമാരുടെ പോരാട്ടം

യുഎസ് ഓപ്പണിന്റെ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ വില്യംസ് സഹോദരിമാരുടെ പോരാട്ടം. സ്വന്തം നാട്ടുകാരിയായ മാഡിസണ്‍ കീയ്‌സിനെ നേരിട്ടുള്ള സെറ്റുകളില്‍ 63ന് തോല്‍പ്പിച്ചാണ് സെറീന ക്വാട്ടറിലെത്തിയത്. എസ്റ്റോണിയയുടെ അനെറ്റ് കോണ്‍ടാവെയിറ്റിനെ 62, 61 എന്ന സ്‌കോറിനാണ് വീനസ് പരാജയപ്പെടുത്തിയത്.

26 തവണ നടന്നിട്ടുള്ള വില്യംസ് സഹോദരിമാരുടെ പോരാട്ടത്തില്‍ 15 വട്ടവും സെറീനയാണ് ജേതാവായിട്ടുള്ളത്. പുരുഷ വിഭാഗത്തില്‍ നൊവാക് ദ്യോക്കോവിച്ചും വില്‍ഫ്രഡ് സോംഗയും മരീന്‍ ചിലിക്കും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. വനിതാ ഡബിള്‍സില്‍ ഒന്നാം സീഡായ സാനിയ മിര്‍സമാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കി.

DONT MISS
Top