കണ്ടല്‍ കാടുകള്‍ക്ക് ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍

അഷ്ടമുടി കായലിന് ഇരുവശവും മത്സ്യങ്ങള്‍ക്കും കണ്ടല്‍കാടുകള്‍ക്കും ഭീക്ഷണിയായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നവര്‍ അവ തീരത്തെ കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കുന്നതാണ് കാരണം.

ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ച അഷ്ടമുടികായലിന്റെ ഇരുവശങ്ങളിലുമാണ് മാലിന്യം കുന്ന് കൂടുന്നത്. തീരങ്ങളിലെ കണ്ടല്‍ കാടുകള്‍ മുഴുവന്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടികിടക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കായല്‍ വൃത്തിയാക്കാന്‍ ജോലിക്കാരെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ കായലില്‍ നിന്ന് നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ ജോലിക്കാര്‍ തന്നെ കണ്ടല്‍ കാടുകള്‍ക്കുള്ളില്‍ നിക്ഷേപിക്കാറാണ് പതിവെന്നാണ് പറയുന്നത്

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടല്‍ കാടുകളെ നശിപ്പിക്കുന്നതിന് പുറമെ കായലിലെ മത്സ്യ സമ്പത്തിനും വലിയ ഭീക്ഷണിയാണ് ഉയര്‍ത്തുന്നത്. അഷ്ടമുടി കായലിലന്റെ സംരക്ഷണത്തിനായ് നടപ്പാക്കിയ എല്ലാ പദ്ധതികളും വെറും പ്രഹസനമാത്രമാണെന്നതാണ് ഈ കാഴ്ചകള്‍ തെളിയിക്കുന്നത്.

DONT MISS
Top