ഇന്ദ്രാണി മുഖര്‍ജി പ്രിയ സുഹൃത്താണെന്ന് രാഖി സാവന്ത്

വിവാദ പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രാഖി സാവന്ത് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. സ്വന്തം മകളെ കൊലപ്പെടുത്തിയ ഇന്ദ്രാണി മുഖര്‍ജി തന്റെ പ്രിയ സുഹൃത്താണെന്ന് പറഞ്ഞ് കൊണ്ടാണ് രാഖി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. തങ്ങള്‍ ഇരുവരും ഒന്നിച്ച് ഒരുപാട് പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇന്ദ്രാണി മുഖര്‍ജി കുറ്റം ചെയ്തുവെന്നു വിശ്വസിക്കുന്നില്ലെന്നും രാഖി പറഞ്ഞു.

മാധ്യമങ്ങള്‍ക്കും പൊലീസിനും അറിയാത്ത പല കാര്യങ്ങളും തനിക്കറിയാമെന്നും എന്നാല്‍ അത് ആരുമായും പങ്ക് വയ്ക്കില്ലെന്നും രാഖി പറഞ്ഞു. ഷീനാ ബോറ കൊലക്കേസിനെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ഏക് കഹാനി ജൂലീ കീ എന്ന ചിത്രത്തില്‍ ഇന്ദ്രാണിയായി വേഷമിടുന്നതും രാഖിയാണ്. മകള്‍ ഷീന ബോറയെ 2012 ഏപ്രില്‍ 24ന് കാറില്‍ വച്ചു കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ഇന്ദ്രാണി സമ്മതിച്ചിരുന്നു.

DONT MISS
Top