കുഞ്ചാക്കോ ബോബന്‍ പറഞ്ഞ ആ കണ്ണുകള്‍ ബേബി ശാമിലിയുടേത്

പുതുമുഖ സംവിധായകന്‍ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ ശാമിലി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായാണ് മലയാളികളുടെ സ്വന്തം മാളൂട്ടിയുടെ മടങ്ങിവരവ്.

ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് ശാമിലി തിരിച്ചെത്തുന്നത്. സിദ്ധാര്‍ഥ് നായകനായി എത്തിയ ഒയ് എന്ന തെലുങ്ക് ചിത്രത്തിലാണ് ശാമിലി അവസാനമായി അഭിനയിച്ചത്.

ഇന്നലെ കുഞ്ചാക്കോ ബോബബനും, അജു വര്‍ഗീസും ഈ നായിക ആരെന്ന ചോദ്യവുമായി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു. നായികയുടെ കണ്ണുകള്‍ മാത്രം നല്‍കി പ്രേക്ഷകരോട് ആരെന്ന് ഊഹിക്കൂ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. കുഞ്ചാക്കോ ബോബന്റെ നായികയായായിരുന്നു ശാലിനിയും മലയാളത്തില്‍ തിരിച്ചെത്തിയത്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാല്‍ ചിത്രം ലോഹത്തിന്റെ ക്യാമറാമാന്‍ കുഞ്ഞുണ്ണി എസ് കുമാറാണ് വള്ളീം തെറ്റി പുള്ളീം തെറ്റി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൂരജ് കുറുപ്പാണ് സംഗീത സംവിധാനം.

11990675_909226849149259_7020512267067293205_n 11924929_909226639149280_7485994686954022800_n 11935073_909226969149247_1380463471168388714_n
DONT MISS
Top