സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍

ദില്ലി: മുംബൈ സ്‌ഫോടനക്കേസ് പ്രതി സഞ്ജയ് ദത്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു.മുംബൈ കോടതിയാണ് പരോള്‍ അനുവദിച്ചത്. മകളുടെ മൂക്കിന്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പരോള്‍ അനുവദിച്ചത്. ശിക്ഷക്കപ്പെട്ട ശേഷം മെയ് 2013നും മെയ് 2014നും ഇടയില്‍ 118 ദിവസം സഞ്ജയ് ദത്ത് ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ട്.

1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവച്ചതിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു ശിക്ഷ. പിന്നീട് കോടതി അത് നാല് വര്‍ഷമായി ഇളവ് ചെയ്തു.

ആദ്യ ഭാര്യ റിച്ച ശര്‍മ 1996ല്‍ മരിച്ച ശേഷം റിയ പിള്ളയെ 1998ല്‍ വിവാഹം കഴിച്ചെങ്കിലും 2005ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞു. പിന്നീട് 2008ല്‍ നടി മാന്യതയെ വിവാഹം കഴിച്ചു. സഞ്ജയ് മാന്യത ദമ്പതികള്‍ക്ക് 2010ല്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചു.

DONT MISS
Top