പാര്‍ട്ടി തീം രാധേ മാ- ചിത്രം വൈറലാകുന്നു

രാധേ മാ ആശയത്തില്‍ ഒരു പാര്‍ട്ടി. വിവാദ ആള്‍ദൈവം രാധേ മാ ധരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളും, ആഭരണങ്ങളും അണിഞ്ഞാണ് എല്ലാവരും പാര്‍ട്ടിക്ക് എത്തിയത്.

ട്വിറ്ററിലൂടെയാണ് ചിത്രം പ്രചരിച്ചത്. വിവാദ സന്യാസി രാധേമായുടെ രീതിയില്‍ വസ്ത്രം ധരിച്ച പത്ത് പേരാണ് ചിത്രത്തിലുണ്ടായിരുന്നത്. നെറ്റിയില്‍ ചുമന്ന സിന്ദൂരവും, കൈയ്യില്‍ ത്രിശൂലവുമുണ്ടായിരുന്നു.

ബോളിവുഡ് പാട്ടുകളിലേതുപോലെ ആടിപ്പാടിയും അടിപൊളി വസ്ത്രങ്ങള്‍ ധരിച്ചും ദര്‍ശനം നല്‍കുന്ന വിവാദ സന്യാസിനിയായായിരുന്നു രാധേമാ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

DONT MISS
Top