ചൊവ്വയില്‍ നിന്നും ക്യൂരിയോസിറ്റിയുടെ സെല്‍ഫി

ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന നാസയുടെ ക്യൂരിയോസിറ്റി സെല്‍ഫി എടുത്ത് അയച്ചു. ക്യൂരിയോസിറ്റിയുടെ രണ്ടുമീറ്റര്‍ നീളമുള്ള സ്റ്റിക്ക് സെല്‍ഫിയെടുത്തത്. ഒറ്റ ചിത്രമല്ല, 92 ദൃശ്യങ്ങള്‍ തുന്നിച്ചേര്‍ത്താണ് പുതിയ സെല്‍ഫി തയ്യാറാക്കിയത്. ഗ്രഹപ്രതലത്തില്‍ മൗണ്ട് ഷാര്‍പ്പിലുള്ള മരിയാസ് പാസ് പ്രദേശത്ത് പാറ തുരക്കുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പ്രദേശമാണ് സെല്‍ഫിയില്‍ ഉള്ളത്. ഉയര്‍ന്ന ആംഗിളുകളില്‍ നിന്നും ക്യൂരിയോസിറ്റി എടുക്കുന്ന ആദ്യ ചിത്രമാണിത്. ബക്ക്‌സ്‌കിന്‍’ പാറ തുരക്കുന്നതിനിടെയാണ് ക്യൂരിയോസിറ്റി ഈ സെല്‍ഫിയെടുത്തത്. ഇത് ഏഴാമത്തെ പാറയാണ് ക്യൂരിയോസിറ്റി തുരക്കുന്നത്.

NASA_02_3414995b
DONT MISS
Top