ഇണകളെ ഉപദ്രവിക്കരുതെന്ന് പൊലീസിന് മുംബൈ കമ്മീഷണര്‍ രാകേഷ് മരിയയുടെ ഉത്തരവ്

മുംബൈ നഗരത്തിലെ ഇണക്കിളികള്‍ക്ക് ഇനി ഭയമില്ലാതെ പാറി നടക്കാം. മുംബൈയിലെ ഹോട്ടലുകളില്‍ നിന്ന് സ്ത്രീകളെയും പുരുഷന്‍മാരെയും റെയ്ഡില്‍ പിടികൂടിയ സംഭവത്തില്‍ പൊലീസിന് നിശിത വിമര്‍ശനമേറ്റ സാഹചര്യത്തിലാണ് പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയയുടെ ഉത്തരവ്. മാളുകളിലോ കടല്‍ തീങ്ങളിലോ പാര്‍ക്കുകളിലോ എവിടെ ആയാലും പ്രായമായവരും യുവാക്കളും ഒക്കെയായ ഇണകളുടെ കാര്യത്തില്‍ ഇപെടരുതെന്നും ഹോട്ടല്‍ മുറികളില്‍ കയറരുതെന്നും രാകേഷ് മരിയ നിര്‍ദ്ദേശിച്ചു. ഒരു വ്യക്തി എന്തു ധരിക്കണം എങ്ങനെ പെരുമാറണം എന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും പാടില്ല എന്നും രാകേഷ് മരിയ പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരാള്‍ എങ്ങനെ ജീവിക്കണം എന്ത് ധരിക്കണം എന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയുമാണ്. ഓഗസ്റ്റ് 20 നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തരവ് ശ്രദ്ധയില്‍ പെടാതെ പോവാതിരിക്കാനായി എല്ലാ നോട്ടീസ് ബോര്‍ഡുകളിലും പതിപ്പിക്കാനും എല്ലാ സ്റ്റേഷനുകളിലും 7 ദിവസത്തേക്ക് പരേഡില്‍ കീഴുദ്യോഗസ്ഥരോട് ഉത്തരവിലെ വിവരം ആവര്‍ത്തിച്ച് പറയാനും രാകേഷ് മരിയ നിര്‍ദ്ദേശിച്ചു.

ഓഗസ്റ്റ് 6 നാണ് അക്‌സ, മാധ്, ദനപാനി എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്ന് മാള്‍വാണി പൊലീസ് പെണ്‍കുട്ടികളെയടക്കം റെയ്ഡില്‍ പിടികൂിയത്. 64 പേരെയാണ് പൊതു സ്ഥലത്തെ മോശം പെരുമാറ്റത്തിനെതിരായ മുംബൈ പൊലിസ് നിയമത്തിലെ 110 വകുപ്പില്‍ കസ്റ്റഡിയിലെടുത്തത്. പിടികൂപ്പെട്ടവര്‍ക്ക് 1200 രൂപ പിഴ ചുമത്തുകയും മാതാപിതാക്കളെ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. അക്‌സാ ബീച്ചിനടുത്തുള്ള ഗസ്റ്റ് ഹൗസില്‍ നിന്ന് ഇമ്മോറല്‍ ട്രാഫിക്കിംഗ് വകുപ്പില്‍ മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഡില്‍ പിടികൂടിയ 19 വയസുകാരിയായ പെണ്‍കുട്ടി മാതാപിതാക്കള്‍ തന്നോട് സംസാരിക്കുന്നില്ല എന്ന കാരണത്താലും അപമാനഭാരത്താലും ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നതായി മിഡ്-ഡേയ് വാര്‍ത്ത നല്‍കിയതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായി.

DONT MISS
Top