ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു; വധു ബോളിവുഡ് നടി ഗീതാ ബസ്ര

ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്കിന്റെയും ദീപിക പള്ളിക്കലിന്റെയും വിവാഹത്തിന് ശേഷം കായികലോകം മറ്റൊരു താരവിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. സ്പിന്‍ ബൗളറും മുതിര്‍ന്ന ക്രിക്കറ്റ് താരവുമായ ഹര്‍ഭജന്‍ സിംഗും ബോളിവുഡ് നടിയും പ്രമുഖ മോഡലുമായ ഗീതാ ബസ്രയുടേയും വിവാഹമാണ് ആരാധകരില്‍ ആവേശമുയര്‍ത്തുന്ന പുതിയ വാര്‍ത്ത. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഒക്ടോബര്‍ 29-ന് ജലന്ധറില്‍ വെച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗീതാ ബസ്രയുമായി ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെങ്കിലും ഇരുവരും പ്രണയം തുറന്നു സമ്മതിച്ചിരുന്നില്ല.ഗീതാ ബസ്ര അഭിനയിച്ച സെക്കന്റ് ഹാന്‍ഡ് ഹസ്ബന്‍ഡ് എന്ന ചിത്രത്തില്‍ ഹര്‍ഭജന്‍ അതിഥി വേഷത്തിലെത്തിയിരുന്നു. ഇപ്പോള്‍ ശ്രീലങ്കയിലുള്ള ഹര്‍ഭജന്‍ തിരിച്ചെത്തിയ ശേഷം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top