ഉട്ട്യോപ്യയിലെ രാജാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ഉട്ട്യോപ്യയിലെ രാജാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കുടുംബ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ കമലാണ് ചിത്രത്തിന്റെ സംവിധാനം. ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ഉട്ട്യോപ്യയിലെ രാജാവ് 27-ന് തീയറ്ററുകളില്‍ എത്തും. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധ നേടിയ ജൂവല്‍ മേരിയാണ് നായിക. ടി ജി രവി, ജോയി മാത്യു, കെപിഎസി ലളിത എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

സിനിമയുടെ പേര് പോലെ തന്നെ നര്‍മ്മത്തിന് പ്രധാന്യമുള്ള ഒരു ചിത്രമാണിത്. ആക്ഷേപഹാസ്യ ചിത്രങ്ങളുടെ ഗണത്തിലാണ് ഉട്ടോപ്യയിലെ രാജാവിനെ ഉള്‍പെടുത്തിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

DONT MISS
Top