‘പുതിയ നിയമവുമായി’ മമ്മൂട്ടി

ഏകെ സാജന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായകുന്നു.കമ്മ്യൂണിസ്റ്റുകാരനായ അഡ്വ: ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായിട്ടായിരിക്കും മമ്മൂട്ടിയുടെ വരവ്.  ലൂയിസ് പോത്തന്റെ ഔദ്യോഗിക ജീവിതത്തിലും, കുടുംബജീവിതത്തിലുമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര മമ്മൂട്ടിയുടെ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എം. പത്മകുമാര്‍ എസ്. സുരേഷ്ബാബു ടീമിന്റെ മോഹന്‍ലാല്‍ ചിത്രമായ കനലിന് ശേഷമായിരിക്കും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്

DONT MISS
Top