അവാര്‍ഡ് നിര്‍ണയത്തിന് സ്ഥിരംജൂറി സര്‍ക്കാരുദ്യോഗം പോലെ: തിരുവഞ്ചൂരിനെ വിമര്‍ശിച്ച് ഡോ:ബിജു

കൊച്ചി: അവാര്‍ഡ് നിര്‍ണയം മെച്ചപ്പെടുത്താന്‍ ഒരു ജൂറി സംവിധാനം ഏര്‍പ്പെടുത്തണമെന്ന സംസ്ഥാന അവാര്‍ഡ് കമ്മറ്റിയുടെ ശുപാര്‍ശയ്‌ക്കെതിരെ പ്രസിദ്ധ സംവിധായകന്‍ ഡോ:ബിജു രംഗത്ത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തെ വിമര്‍ശിച്ചാണ് ഡോ: ബിജു രംഗത്ത് എത്തിയത്.

ഈ സ്ഥിരം ജൂറി എന്ന് വെച്ചാല്‍ 5 വര്‍ഷത്തേക്കുള്ള നിയമനം ആയിരിക്കുമോ അതോ രണ്ടു മൂന്ന് വര്‍ഷത്തേക്ക് വീതമാണോയെന്ന് ് ഡോ: ബിജു ചോദിക്കുന്നു. മാസത്തിലാണോ അതോ സിനിമകളുടെ എണ്ണെം കണക്കാക്കിയാണോ ശമ്പളം നിശ്ചിയിക്കുകയെന്നും ഡോ: ബിജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റില്‍ പരിഹസിച്ചു. എല്ലാവരും ഒരു സിനിമ റിലീസ് ചെയ്യമ്പോള്‍ തിരുവനന്തപുരത്ത് വന്ന് കാണുമോയെന്നോ

അവരുടെ വീടിനടുത്തുള്ള തിയറ്ററില്‍ ചെന്നു കണ്ടാല്‍ മതിയാകുമോയെന്നും ഡോ: ബിജു ചോദിക്കുന്നു.
‘ഉന്നതമായ സൗന്ദര്യ ബോധവും സാങ്കേതിക തികവ് പുലര്‍ത്തുന്നതും , സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ മലയാള ചലച്ചിത്രങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് അവാര്‍ഡ് നല്‍കുന്നതിന്റെ ലക്ഷ്യമെന്നും ഡോ: ബിജു ചൂണ്ടിക്കാണിക്കുന്നു.

ദേശീയ പുരസ്‌കാരത്തിനായി ഓരോ വര്‍ഷവും 400 ലധികം ചിത്രങ്ങള്‍ അപേക്ഷിക്കാറുണ്ടെങ്കിലും ക്രെഡിബിലിറ്റി നഷ്ടമാകാതെ പുരസ്‌കാരം നല്‍കാറുണ്ടെന്നും മലയാളത്തില്‍ കൂടിപ്പോയാല്‍ 80 ചിത്രങ്ങള്‍ കാണുവാന്‍ ജൂറിക്ക് കഴിയുന്നില്ലെന്നും പറയുന്നതിന്റെ ഔചിത്യത്തെയും ഡോ: ബിജു ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടാണ് സ്ഥിരംജൂറിയെ സര്‍ക്കാരുദ്യോഗം പോലെ നിയമിച്ചു അപേക്ഷിച്ചില്ലെങ്കിലും മലയാളത്തില്‍ ഉണ്ടാകുന്ന സര്‍വമാന പടങ്ങളും അങ്ങോട്ട് പോയി കണ്ട് പുരസ്‌കാരങ്ങള്‍ എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുവാന്‍ ഇതിനാല്‍ ഉത്തരവാകുന്നതാണെന്നും ഡോ: ബിജു പരിഹസിക്കുന്നു.

DONT MISS
Top