സില്‍ക്ക് സ്മിതയുടെ പ്രണയം സിനിമയാകുന്നു

അഭ്രപാളികളില്‍ പലവട്ടം പുനരാവിഷ്‌കരിക്കപ്പെട്ട സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. സില്‍ക്ക് സ്മിതയുമായുളള തന്റെ പ്രണയം സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പ്രസിദ്ധ സംവിധായകന്‍ വേലുപ്രഭാകര്‍. സില്‍ക്ക് സ്മിതയുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് കൊണ്ട് വാര്‍ത്തകളില്‍ പ്രഭാകര്‍ ഇടം പിടിച്ചിരുന്നു.

കടവുള്‍, കാതല്‍ കഥൈ തുടങ്ങിയ വിവാദചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായനാണ് പ്രഭാകര്‍. ഒരു ഇയക്കുനരിന്‍ ഡയറി എന്നായിരിക്കും പുതിയ ചിത്രത്തിന്റെ പേര്. പിക്‌പോക്കറ്റ് എന്ന ചിത്രത്തിന്റെ കാമറമാനായി ജോലി ചെയ്യുമ്പോഴാണ് സില്‍ക്കുമായി പ്രണയത്തിലാകുന്നതെന്നും സില്‍ക്കിനെ പുറമേ മറ്റുനടിമാര്‍ക്കൊപ്പമുണ്ടായിരുന്ന പ്രണയവും സിനിമയില്‍ പ്രമേയമാകുമെന്നും അദ്ദേഹം പറയുന്നു.

DONT MISS
Top