സിഇടി സംഭവത്തിന് പിന്നില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളെന്ന് ഡിജിപി

തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളെജില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പ്രചോദനമായത് അടുത്തിറങ്ങിയ സിനിമകളെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ഒരു സിനിമയെ മാത്രം താന്‍ കുറ്റം പറയുന്നില്ലെന്നും ഡിജിപി പ്രതികരിച്ചു.

തെസ്‌നി ബഷീറിന്റെ മൃതദേഹം ഇന്ന് സി ഇ ടി കോളെജില്‍ പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. അധ്യാപകരും സഹപാഠികളും വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത് . അതിനിടെ കോളെജില്‍ ബിജെപി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തസ്‌നി ബുധനാഴ്ച മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വെന്റിലേറ്ററിലായിരുന്ന തസ്‌നി ഇന്നലെ രാത്രി 11.55 ഓടുകൂടിയാണ് മരിച്ചത്. ഖബറക്കം നാളെ നടക്കും.

DONT MISS
Top