തെസ്‌നി ബഷീറിന്റെ മരണം: ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: തെസ്‌നി ബഷീറിന്റെ മൃതദേഹം സി ഇ ടി കോളെജില്‍ പൊതു ദര്‍ശനത്തിന് വെച്ചു. അധ്യാപകരും സഹപാഠികളും വൈകാരികമായ യാത്രയയപ്പാണ് നല്‍കിയത് .  അതിനിടെ കോളെജില്‍ ബിജെപി  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.     സി ഇ ടി കോളെജില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിപ്പിച്ച് പരുക്കേറ്റതിനെ തുടര്‍ന്ന് സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി തസ്‌നി ബഷീറാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തസ്‌നി ബുധനാഴ്ച മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. വെന്റിലേറ്ററിലായിരുന്ന തസ്‌നി ഇന്നലെ രാത്രി 11.55 ഓടുകൂടിയാണ് മരിച്ചത്.   .ഖബറക്കം നാളെ നടക്കും. മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയാണ്. സംഭവുമായി ബന്ധപ്പെട്ട് നാലാം വര്‍ഷ വിദ്യാര്‍ത്ഥി ബൈജു ഉള്‍പ്പെടെ 15 ഓളം പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ്സെടുത്തിരുന്നു.

തെസ്‌നി മരിച്ചതോടുകൂടി ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കും. അപകടമുണ്ടാക്കിയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ജീപ്പിന് രേഖകളില്ലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ക്യാമ്പസിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ജീപ്പ് കണ്ടെത്തിയത്.

DONT MISS
Top