‘കട്ടി ബട്ടി’യിലെ പ്രണയഗാനം

ബോളിവുഡില്‍ നിന്ന് റൊമാന്റിക്ക് ത്രില്ലര്‍ ചിത്രം കട്ടി ബട്ടി റിലീസിന് തയ്യാറായി. കങ്കണാ റണാവത്ത്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ സംഗീത വിസ്മയ കൂട്ട്‌കെട്ട് ശങ്കര്‍ എസ്സാന്‍ ലോയിയാണ് സിനിമയ്ക്ക് പാട്ടുകളൊരുക്കിയിരിക്കുന്നത്. സിനിമയിലെ ഒരു പ്രണയഗാനം കൂടി പുറത്ത് വന്നു.

രസിക ശേഖര്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്.കുമാറാണ് ഗാനരചന.പുതിയ പാട്ടും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിഖില്‍ അദ്വാനിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.സെപ്തംബര്‍ 18ന് കട്ടി ബട്ടി തീയേറ്ററുകളില്‍ എത്തും.

DONT MISS
Top