1945 ല്‍ കാണാതായ സ്വര്‍ണം നിറച്ച നാസി ട്രെയിന്‍ കണ്ടെത്തി

ലണ്ടന്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ കാണാതെയായ സ്വര്‍ണവും അമൂല്യവസ്തുക്കളുമായി കാണാതെയായ ട്രെയിന്‍ കണ്ടെത്തിയതായി പോളിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പോളീഷ് നഗരമായ വ്രോത്സാഫില്‍ നിന്നാണ് ഈ ട്രെയിന്‍ കാണാതായത്. പോളണ്ടില്‍ നിന്നുളള രണ്ട് പേരാണ് ട്രെയിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
150 മീറ്ററിലധികം നീളമുളള ഈ ട്രെയിനില്‍ ആയുധങ്ങളും ആഭരണങ്ങളടക്കം വിലമതിക്കാനാകാത്ത അമൂല്യ വസ്തുക്കളുടെ ശേഖരണവും ഉണ്ടായിരുന്നതായാണ് വിവരം. 300 ടണ്‍ സ്വര്‍ണമെങ്കിലും ട്രെയിനിലുണ്ടാകുമെന്നാണ് നിഗമനം. ട്രെയിനിലെ അമൂല്യശേഖരത്തിന് 200 മില്യണ്‍ ഡോളര്‍ വിലവരും.

ട്രെയിന്‍ കണ്ടെത്തിയ വാര്‍ത്ത സത്യമാണെന്നും എന്നാല്‍ ഈ ട്രെയിനുളളില്‍ കുഴിബോംബുകള്‍ ശത്രുക്കള്‍ സ്ഥാപിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

DONT MISS
Top