വില്ലിലെ സൂപ്പര്‍ ഹിറ്റ് പാട്ട് ഡാഡി മമ്മീ വീണ്ടുമെത്തുന്നു

വില്ലിലെ സൂപ്പര്‍ ഹിറ്റ് പാട്ട് ഡാഡി മമ്മീ വീണ്ടുമെത്തുന്നു. ഭാഗ് ജോണി എന്ന ഹിന്ദി ചിത്രത്തിലാണ് തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ഗാനം ഹിന്ദിയിലെത്തുന്നത്. വിജയ് നായകനായെത്തിയ വില്ലു എന്ന തമിഴ് ചിത്രത്തിന് വേണ്ടി മമ്ത മോഹന്‍ദാസായിരുന്നു ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത്.

ബോളിവുഡ് യുവതാര നിര അണി നിരക്കുന്ന ചിത്രമാണ് ഭാഗ് ജോണി.സിനിമയുടെ അവതരണ ഗാനം പോലെയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.വില്ലിന് സംഗീതം ഒരുക്കിയ ദേവി ശ്രീ പ്രസാദ് തന്നെയാണ് ഹിന്ദി പതിപ്പിനും പിന്നില്‍. ദേവീ ശ്രീ പ്രസാദ്,എം എം മാനസി എന്നിവര്‍ ചേര്‍ന്ന് പാട്ട് പാടിയിരിക്കുന്നു.ഉര്‍വ്വശി റൗട്ടേലയാണ് ചിത്രത്തിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ശിവം നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭാഗ് ജോണി.കുനാല്‍ കേമു,സോയ മൊറാനി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. മിഥൂണ്‍,അങ്കിത്ത് തിവാരി,യോ യോ ഹണി സിംഗ് എന്നിവരാണ് മറ്റ് പാട്ടുകള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 25നാണ് സിനിമയുടെ റിലീസ് തീരുമനിച്ചിരിക്കുന്നത്.

DONT MISS
Top