ഫനീഫ വധം: തനിക്ക് പങ്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: ഫനീഫ വധത്തില്‍ തനിക്ക് യാതോരു പങ്കില്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. നിയമപരമായ കാര്യങ്ങളും പൊലീസ് അന്വേഷണവും നടക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. സംഭവം ദാരുണമാണെന്നും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സിഎന്‍ ബാലകൃണന്‍ പറഞ്ഞു.

സിഎന്‍ ബാലകൃഷ്ണനെപ്പറ്റി തൃശൂരില്‍ അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഈ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ല താന്‍ ഗ്രൂപ്പുകാരനല്ല മന്ത്രിയാണെന്നും 60 കൊല്ലമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന വ്യക്തായാണെന്നും മന്ത്രി പറഞ്ഞു. അടിപിടിക്കേസുകള്‍ക്ക് പോലും കൂട്ട് നിന്നിട്ടില്ല. താനൊരു ഗ്രൂപ്പിന്റെ മന്ത്രിയല്ലഡിസിസി പ്രസിഡന്റായിരുന്ന കാലത്തുപോലും എതിരാളികളോട് മാന്യമായാണ് പെരുമാറിയിയിരുന്നതെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. .

അതേസമയം, ഹനീഫ വധവുമായി ബന്ധപ്പെട്ട് ഡിസിസിയുമായി സഹകരിക്കുമെന്ന് ഐഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുമായി മന്ത്രി സിഎന്‍ ബാലൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം.

DONT MISS
Top