ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി: സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ്

പാലക്കാട്: ഇത്തവണത്തെ ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി വിളമ്പാന്‍ സിപിഐഎമ്മിന്റെ ജൈവ പച്ചക്കറി തോട്ടങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന രണ്ടായിരത്തോളം ഓണചന്തകളിലൂടെയാകും ജൈവ പച്ചക്കറികള്‍ വിപണനം നടത്തുക. പാലക്കാട് പുതുപ്പരിയാരത്തിന് സമീപം സിപിഐഎം കൊളക്കണ്ടാംപൊറ്റ ബ്രാഞ്ച് കമ്മറ്റിയുടെ ജൈവപച്ചക്കറിത്തോട്ടത്തിലാണ് വിളവെടുപ്പ്.

വെണ്ട, പാവല്‍, പടവലം, മുളക്, പയര്‍ തുടങ്ങി എല്ലാം ജൈവം. 250 ഏക്കറോളം സ്ഥലത്താണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പച്ചക്കറികൃഷിയുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പച്ചക്കറികൃഷിയ്ക്കാവശ്യമായ പണിയെല്ലാം എടുക്കുന്നത്. നാടെങ്ങും ജൈവ പച്ചക്കറികളുടെ വിപണനം ആരംഭിച്ചു കഴിഞ്ഞു. ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍. രണ്ടായിരത്തോളം സ്റ്റാളുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്താകെ ഒരുങ്ങുന്നത്.

DONT MISS
Top