പാക് പഞ്ചാബ് ആഭ്യന്തരമന്ത്രിയടക്കം 11 പേര്‍ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ ആഭ്യന്തര മന്ത്രി ഷൂജ ഖന്‍സാദയടക്കം 11 പേര്‍ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മുന്‍ സൈനികോദ്യോഗസ്ഥനായ ഖന്‍സാദയുടെ രാഷ്ട്രീയ കാര്യാലയത്തിലാണ്  സ്ഫോടനം ഉണ്ടായത്.

ഷുജയുടെ രാഷ്ട്രീയകാര്യാലയം കൂടിയായ ഫാം ഹൗസില്‍ ഗോത്ര കൗണ്‍സില്‍ കൂടുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കൗണ്‍സിലില്‍ 50 ഓളം പേര്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്ന മേല്‍ക്കൂരയ്ക്കടിയില്‍പ്പെട്ടാണ് മിക്കവരും മരിച്ചത്. ഷുജ ഖാന്‍സദയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചു. ഫാം ഹൗസിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തീവ്രവാദത്തിനെതിരെ കടുത്ത നിലപാടെടുക്കുന്നയാളാണ് ഖന്‍സദ. 2014 ഒക്ടോബറിലാണ് പഞ്ചാബ് പ്രവിശ്യയുടെ ആഭ്യന്തരമന്ത്രിയായി ഖന്‍സദ ചുമതലയേല്‍ക്കുന്നത്.

DONT MISS
Top