കൊച്ചി ടു ലേ ലഡാക്ക്: പ്രകൃതി സംരക്ഷണത്തിനായൊരു ബുള്ളറ്റ് യാത്ര

കൊച്ചി:  പ്രകൃതിയെ നേരിട്ടറിഞ്ഞ് യാത്ര തുടങ്ങിയിരിക്കുകയാണ് യുവാക്കളുടെ ഒരു സംഘം. കൊച്ചിയില്‍ നിന്നും 10000 കിലോമീറ്റര്‍ താണ്ടി കശ്മീരിലെ ലെ, ലഡാക്ക് മണാലിയിലേക്ക് ഒരു ബുള്ളറ്റ് യാത്ര. നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലേതു പോലെ പല ഗ്രാമങ്ങള്‍ താണ്ടി, നഗരങ്ങള്‍ താണ്ടി, പല ഭാഷകളെ, പല സംസ്‌കാരങ്ങളെ തൊട്ടറിഞ്ഞ് മനോഹരമായ യാത്ര. കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നിന്നും പ്രകൃതി സംരക്ഷണം ലക്ഷ്യം വെച്ച് നടത്തുന്ന ട്രീ ബെല്‍റ്റ് എന്ന പേരിലുള്ള ബുള്ളറ്റ് യാത്ര നടന്‍ സണ്ണി വെയ്‌നാണ് ഫഌഗ് ഓഫ് ചെയ്തത്. റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിന്‍സണ്‍ തുടങ്ങിയ ക്ലബുകളിലെ നൂറ് കണക്കിന് പേര്‍ സംഘാഗങ്ങളെ യാത്രയയ്ക്കാന്‍ എത്തിയിരുന്നു.

സംഘത്തില്‍ പതിനൊന്ന് പേരാണ് ഉള്ളത്. കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരും ഫോട്ടോജേര്‍ണലിസ്റ്റുകളും ഐടി പ്രൊഫഷണലുകളുമാണ് സംഘത്തിലുള്ളത്. ഇന്ത്യന്‍ മീഡിയ ബുള്ളറ്റ് അഡ്വഞ്ചര്‍ ക്ലബ് ഫോര്‍ ട്രിപ്‌സ്, റോയല്‍ മെഷീന്‍സ് ബുള്ളറ്റ് ക്ലബ് എന്നിവയിലെ അംഗങ്ങളാണ് സംഘത്തിലുള്ളവര്‍. വിനോദ് കരിമാട്ട്, അജിലാല്‍, മിഥുന്‍ വിനോദ്, രാജേഷ് സുബ്രമഹ്മണ്യം, ഷെമീര്‍ പീപ്പടി, വികാസ് സി.വി, എബ്രഹാം ജോസ്, സൈമണ്‍ഡ ക്രിസ്റ്റി, കെഎസ് ജോണ്‍ ടിന്‍സ് എന്നിവരാണ് രാജ്യത്തിലുടനീളം പ്രകൃതി സംരക്ഷണത്തിന്റെ മഹത്വം വിളിച്ചറിയിച്ച് യാത്ര തിരിച്ചത്.

ഏഴ് ബുള്ളറ്റുകളില്‍ യാത്ര തിരിച്ച സംഘം എട്ട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകും. യാത്രയിലുടനീളം സേവ് നേച്ചര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഇവര്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. യാത്രയുടെ ഒടുവില്‍ കശ്മീരിലെ ലേ ലഡാക്ക് പാതയില്‍ ഇവരെത്തും. കൊച്ചിയില്‍ നിന്നും പുറപ്പെട്ട് തമിഴ്‌നാട്ടിലെ സേലം, ഇ റോഡ്, ഹൈദരാബാദ്, ആഗ്ര പിന്നിട്ട് ഹിമാചല്‍പ്രദേശിലെ മണാലിയില്‍ സംഘം എത്തും. ഭക്ഷണം. വെള്ളം ഉള്‍പ്പടെ എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് യാത്ര തിരിച്ചിരിക്കുന്നത്.

kochi-1 sunny-wane bullet-journey-1
DONT MISS
Top