അബ്ദുള്‍ കലാമിന്റെ പേരില്‍ സംസ്ഥാനത്ത് യൂത്ത് ചലഞ്ച് നടപ്പാക്കും

തിരുവനന്തപുരം: 69ാ-ാം മത് സ്വാതന്ത്ര്യദിനാഘോഷള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതാക ഉയര്‍ത്തി. പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

ഗവര്‍ണറും മന്ത്രിമാരും മറ്റ് എംഎല്‍എമാരും സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു.
അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലൈറ്റ് മ്രെട്രോ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും നിത്യോപയോഗ സാധനങ്ങള്‍ സബ്‌സീഡി നിരക്കില്‍ നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപരുത്ത് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

കോട്ടയത്ത് പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം. മാണി ദേശീയ പതാക ഉയര്‍ത്തിയത്. തൃശൂരില്‍ സി.എന്‍. ബാലകൃഷ്ണനും കണ്ണൂര്‍ പൊലീസ് ഗ്രൗണ്ടില്‍ മന്ത്രി കെ.സി. ജോസഫും പതാക ഉയര്‍ത്തി.

DONT MISS
Top