അനുമതിയില്ലാതെ പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാം: വനംവകുപ്പ്

തിരുവനന്തപുരം: വനമേഖലയിലെ പട്ടയഭൂമിയിൽ നിന്ന് അനുമതിയില്ലാതെ മരം മുറിക്കാമെന്ന് വനം വകുപ്പിന്റെ ഉത്തരവ്. പ്ലാവ്, ആഞ്ഞിലി എന്നീ മരങ്ങൾ മുറിക്കാനാണ് വനം വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ റവന്യൂ,വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടു കൂടി മാത്രമേ മരങ്ങള്‍ മുറിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. വനംവകുപ്പിന്റെ പുതിയ ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

DONT MISS
Top