ചിയാന്‍ വിക്രത്തിന്റെ 10 എന്‍ട്രതുക്കുള്ളൈ; ടീസര്‍ കാണാം

ബോക്‌സ് ഓഫീസ് ഹിറ്റായ ഐക്കു ശേഷം സൂപ്പര്‍താരം വിക്രം നായകനാകുന്ന 10 എന്‍ട്രതുക്കുള്ളൈയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. സാമന്തയാണ് ചിത്രത്തിലെ നായിക. റോഡ് മൂവി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം വിജയ് മില്‍ട്ടണാണ്.

ജാക്കി ഷ്‌റോഫ്, പശുപതി, സമ്പൂര്‍ണേഷ് ബാബു, അഭിമന്യു സിംഗ്, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫോക്‌സ് സ്റ്റാറും സംവിധായകന്‍ മുരുകദോസും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 21-ന് 10 എന്‍ട്രതുക്കുള്ളൈ റിലീസ് ചെയ്യും.

DONT MISS
Top