ആള്‍ദൈവം രാധേ മായുടെ കഥ സിനിമയാകുന്നു

മുംബൈ: വിവാദ ആള്‍ദൈവം രാധേ മാ ഇനി വെളളിത്തിരയിലും. രാധേ മായുടെ ജീവിതത്തിന് മല്ലികാ ഷരാവത്താകും അഭ്രപാളിയില്‍ ജീവന്‍ നല്‍കുക. രഞ്ജിത്ത് ശര്‍മ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മല്ലികയ്ക്ക് പുറമേ നേഹാ ദൂപിയയും രാഹുല്‍ മഹാജനും പ്രധാന വേഷത്തില്‍ എത്തുന്നു. രാധാമാ എന്ന പേരില്‍ തന്നെയാകും ചിത്രം എത്തുക. സ്വയം ദൈവമാണ് എന്ന് അവതരിപ്പിച്ച രംഗത്തെത്തിയ രാധാ മാ പ്രശസ്തിയിലേയ്ക്ക് ഉയര്‍ന്നത് മിനി സ്‌കര്‍ട്ടിട്ട് പബ്ബുകളില്‍ ആടിപ്പാടുന്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ്. പ്രമോദ് മഹാജന്റെ മകനും രാഷ്ട്രീയ നേതാവുമായ രാഹുല്‍ മഹാജന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രങ്ങള്‍ തരംഗമായത്. ചിത്രങ്ങള്‍ വ്യാജമാണ് എന്ന് പറഞ്ഞ് രാധേ മായുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പുറകെ വന്നിരുന്നു.

സണ്ണിലിയോണിന്റെ ആരാധികയായ ആള്‍ദൈവം സണ്ണി ലിയോണിനൊപ്പം ബേബി ഡോളില്‍ രാധേ മാ ഉണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു. സ്ത്രീധനത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് 32കാരിയായ യുവതി രാധേ മാക്കെതിരെ രംഗത്തെത്തിയതും ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിരുന്നു.

DONT MISS
Top