യുവേഫ സൂപ്പര്‍ കപ്പ് ബാഴ്‌സലോണയ്ക്ക്

യൂവേഫ സൂപ്പര്‍ കപ്പ് കിരീടം ബാഴ്‌സലോണ സ്വന്തമാക്കി. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ സെവിയയെ 5 4 എന്ന സ്‌കോറിന് മറികടന്നാണ് ബാഴ്‌സിലോണ കിരീടം സ്വന്തമാക്കിയത്. ഗോളുകളുടെ പേമാരിയായിരുന്നു ജോര്‍ജിയയിലെ ടിബിലിസിയില്‍. യൂവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സിലോണയും യൂറോപ്പാ ലീഗ് ജേതാക്കളായ സെവിയയും യൂവേഫാ സൂപ്പര്‍ കപ്പിനായി എറ്റുമുട്ടിയപ്പോള്‍ പിറന്നത് 9 ഗോളുകള്‍.

തുടക്കത്തില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് സെവിയ മുന്‍പിലെത്തി. മൂന്നാം മിനിറ്റില്‍ എവര്‍ ബനേഗ വിദ്ഗദ്ധമായി ഫ്രികിക്ക് വലയില്‍ എത്തിച്ചപ്പോള്‍ ബാഴ്‌സ ഗോളി ടെര്‍ സ്റ്റേഗന്‍ അനങ്ങിയില്ല. നാല് മിനിറ്റിനുളളില്‍ ബാഴ്‌സ തിരിച്ചടച്ചു. ബനേഗയുടെ ഫ്രീകിക്കിന് പകരം വീട്ടാന്‍ എന്ന പോലെ ലയണല്‍ മെസി തനത് ശൈലിയില്‍ തന്റെ ഫ്രീകിക്ക് വലയിലെത്തിച്ചു.

പിന്നീട് ബാഴ്‌സ പൂര്‍ണ വീര്യത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ഒന്നിന് പുറകെ ഒന്ന് ഒന്നായി മൂന്ന് ഗോളുകള്‍ പിറന്നു. മെസിയും സുവാരസും റഫീനയയുമല്ലാം തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. 4-1 എന്ന സ്‌കോറില്‍ കിരീടം ബാഴ്‌സ സ്വന്തമാക്കും എന്ന തോന്നിയെങ്കിലും രണ്ടാം പകുതിയില്‍ റെയെസും ഗമേറോയും കോണ്‍പ്ലെയാങ്കയും ഗോള്‍ നേടി മത്സരം അധിക സമയത്തേക്ക് നീട്ടി. പെനാലിറ്റി ഷൂട്ടൗട്ട് എന്ന തുലാസിലക്ക് മത്സരം നീളുമെന്ന തോന്നിയെങ്കില്ലും അധിക സമയത്തിന്റെ 25 ആം മിനിറ്റില്‍ പെഡ്രോ ബാഴ്‌സക്ക് കിരീടം സമ്മാനിച്ചു.

DONT MISS
Top