കാസര്‍ഗോഡ് ജില്ലയില്‍ പകര്‍ച്ചപ്പനി വ്യാപകമാകുന്നു

കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനിയും മലമ്പനിയും വ്യാപകമാവുന്നു. രോഗങ്ങള്‍ക്ക് സ്വയം ചികിത്സ നടത്തുന്നത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാസര്‍ഗോഡാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുമ്പോള്‍ മലമ്പനിയും എലിപ്പനിയും കണ്ടെത്തിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കൊതുകിന്റെ ഉറവിടങ്ങളില്‍ നശിപ്പിക്കുന്നതും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും ശക്തമാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന കര്‍ശനമാക്കാനും കേരളത്തില്‍ ഉന്മൂല നാശം വരുത്തിയെന്നു കരുതിയ പല രോഗങ്ങളും തിരിച്ചു വരുന്നത് തടയാനും ആരോഗ്യ വകുപ്പ് ശക്തമായ നടപടി തുടങ്ങി.

DONT MISS
Top