ജീവനൊടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് വ്യാപം കേസിലെ പ്രതികളുടെ കത്ത്

ദില്ലി: സ്വയം ജീവനൊടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപം കേസിലെ പ്രതികള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് കത്തയച്ചു. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യര്‍ത്ഥികളുമുള്‍പ്പെടെ ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എഴുപതിലധികം പേരാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. ജയിലിയതോടെ ഭാവി ഇരുട്ടിലായെന്നും ഇവര്‍ പറയുന്നു. രാഷ്ട്രപതിക്ക് അയച്ച കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മധ്യപ്രദേശ് ഹൈക്കോടതി എന്നിവര്‍ക്കും കൈമാറിയിട്ടുണ്ട്.

DONT MISS
Top