കലണ്ടര്‍ ഗേള്‍സിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; റിലീസിംഗ് വൈകുന്നതായി മധൂര്‍ ഭണ്ഡാര്‍ക്കര്‍

സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതു കൊണ്ടാണ് കലണ്ടര്‍ ഗേള്‍സിന്റെ റിലീസ് വൈകുന്നതെന്ന് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നാണ് ആഗ്രഹം എന്നും ഉടന്‍ അത് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മധുര്‍ ഭണ്ഡാര്‍ക്കര്‍ പറഞ്ഞു. എന്നാല്‍ ആദ്യ ട്രെയിലര്‍ മുതല്‍ വിവാദത്തിലായ ചിത്രമാണ് കലണ്ടര്‍ ഗേള്‍സ്.

പ്രമുഖ കമ്പനികള്‍ ഓരോ വര്‍ഷവും പുറത്തിറക്കുന്ന കലണ്ടറുകളില്‍ മോഡലുകളായി എത്തുന്ന പെണ്‍കുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. അമിത ശരീരപ്രദര്‍ശനം കൊണ്ട് ആദ്യ ട്രെയിലര്‍ വിവാദത്തിന് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സിനിമയുട സെന്‍സറിംഗും വാര്‍ത്തയാകുന്നത്.

കലണ്ടര്‍ ഗേള്‍സിന് യുഎ സര്‍ട്ടിഫിക്കേറ്റ് ലഭിക്കണം എന്നാണ് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കറിന്റെ ആവശ്യം. ആദ്യ അപേക്ഷ സെന്‍സര്‍ ബോര്‍ഡ് തള്ളിയിരുന്നു. പുതിയ അപേക്ഷയില്‍ തീരുമാനം വൈകിയതോടെ റിലീസിംഗും പ്രതിസന്ധിയിലായി. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചാല്‍ ഉടന്‍ പാട്ടുകള്‍ പുറത്തിറക്കും എന്നും സംവിധായകന്‍ അറിയിച്ചു. അഞ്ച് പുതുമുഖങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. മീറ്റ് ബ്രോസ് അഞ്ചാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

DONT MISS
Top