മുല്ലപ്പെരിയാര്‍: തമിഴ്നാടിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷ ഒരുക്കാൻ സിഐഎസ്എഫിനെ ഏൽപ്പിക്കണമെന്ന അപേക്ഷ പരിഗണിക്കവേ തമിഴ് നാടിന് സുപ്രീം കോടതിയുടെ വിമർശനം.എല്ലാ കാര്യങ്ങളും കേന്ദ്ര സേനയെ ഏൽപ്പിക്കണമെന്ന് പറയുമ്പോൾ സംസ്ഥാന പൊലീസ് എന്തിനാണ് എന്ന് ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തമിഴ്നാടിനോട് ചോദിച്ചു. ഭരണഘടനാ ബെഞ്ച് തീർപ്പാക്കിയ വിഷയത്തിൽ തമിഴ്നാട് വീണ്ടും വീണ്ടും അപേക്ഷകൾ ഫയൽ ചെയ്യുകയാണെന്ന് കേരളം കോടതിയെ അറിയിച്ചു. സുരക്ഷയ്ക്കായി പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാമെന്നും കോടതിയിൽ കേരളം വ്യക്തമാക്കി. കേസ് വീണ്ടും ഭരണഘടനാ ബെഞ്ചിന് വിടേണ്ടി വരുമോ എന്നായിരുന്നു പരിഹാസ രൂപേണ കോടതിയോടുള്ള തമിഴ്നാടിന്റെ ചോദ്യം. നാലാഴ്ചയ്ക്ക് ശേഷം തമിഴ്നാടിന്റെ അപേക്ഷ വീണ്ടും പരിഗണിക്കും.

അണക്കെട്ടിന് തീവ്രവാദ ആക്രമണഭീഷണിയുണ്ടെന്ന ഐബി റിപ്പോർട്ട് തമിഴ്നാട് സമർപ്പിച്ചതിനെ തുടർന്നായിരുന്നു കേരളം വർധിച്ച സുരക്ഷ ഒരുക്കാമെന്ന് അറിയിച്ചത്.

DONT MISS
Top