പത്തുലക്ഷം രൂപ വില വരുന്ന ഹാഷിഷുമായി കോട്ടക്കല്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: ലക്ഷങ്ങള്‍ വിലവരുന്ന ഹാഷിഷുമായി ഒരാള്‍ പിടിയില്‍. കോട്ടയ്ക്കല്‍ സ്വദേശി സിദ്ദീഖാണ് കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസിന്റെ പിടിയിലായത്. പത്ത് ലക്ഷം രൂപ വിലവരുന്ന ഹാഷിഷാണ് ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്

കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാംപസ് പരിസരത്തു നിന്നാണ് സിദ്ദീഖ് പൊലീസിന്റെ കെണിയില്‍ കുടുങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ പത്ത് ലക്ഷം രൂപവരുന്ന ഹാഷിഷ് ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. പ്രധാനമായും കോളെജ് ക്യാംപസുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ വില്‍പ്പന. കോഴിക്കോട്, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളിലാണ് വില്‍പ്പന കേന്ദ്രങ്ങള്‍.

പത്ത് വര്‍ഷമായി ഇയാള്‍ മയക്കുമരുന്ന് വിപണന രംഗത്ത് സജീവമാണ്. നേപ്പാള്‍ സ്വദേശിയില്‍ നിന്നാണ് ഇയാള്‍ക്ക് ലഹരി മരുന്നുകള്‍ ലഭിക്കുന്നതെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് പൊലീസിന് ലഭിച്ച വിവരം. മലബാറില്‍ മയക്കുമരുന്ന് വില്‍പ്പന സജീവമാകുന്നുവെന്ന രഹസ്യവിവരതെത തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

DONT MISS
Top