പാര്‍ട്ടി സോങ്ങുകളെ വിമര്‍ശിച്ച് ഇര്‍ഫാന്‍ ഖാന്‍; വീഡിയോ വൈറലാകുന്നു

ബോളിവുഡ് ഐറ്റം പാട്ടുകളെ വിമര്‍ശിച്ച് നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്ത്. പാട്ടിന്റെ സ്ഥിരം ചേരുവകളെ കളിയാക്കി കൊണ്ടാണ് ഇര്‍ഫാന്‍ ഖാന്‍ വീഡിയോസോങ്ങ് തയ്യാറാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ പുതിയ പാട്ട്.

ഒരു സിനിമയുടെ വിജയത്തിന് അനിവാര്യമാണ് ഐറ്റം നമ്പറുകള്‍ എന്ന കാഴ്ചപ്പാടിനെയാണ് പുതിയ വീഡിയോയിലൂടെ ഇര്‍ഫാന്‍ ഖാന്‍ വിമര്‍ശിക്കുന്നത്. ഒരു പാര്‍ട്ടി സോംങ്ങിന്റെ സ്പൂഫ് വീഡിയോ എന്നും ഇതിനെ വിലയിരുത്താം. പാട്ടുകളുടെ ട്യൂണിന്റെ സ്ഥിരസ്വഭാവം പഴയ പാട്ടുകളുടെ റീമിക്‌സ് കൊണ്ടു വരുന്നതിനെയും പാട്ട് വിമര്‍ശിക്കുന്നുണ്ട്. ചിത്രീകരണത്തിന് കണ്ണ് മഞ്ഞളിക്കുന്ന ലൈറ്റുകള്‍ വേണം എന്നും വരികളിലൂടെ ഇര്‍ഫാന്‍ പറയുന്നു.

ഒരു പാര്‍ട്ടി സോംഗിന് പൂളും അതില്‍ ബിക്കിനി ഇട്ട പെണ്‍കുട്ടികളും നിര്‍ബന്ധം എന്ന് പറഞ്ഞാണ് പാട്ട് അവസാനിക്കുന്നത്. പുറത്ത് വന്ന് കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ പാട്ട് പ്രചരിക്കുന്നത്.

DONT MISS
Top