പോണ്‍ സൈറ്റുകള്‍ നിരോധിച്ചു; സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ആളുകള്‍ കൂടുതലായി തിരയുന്ന പോണ്‍ സൈറ്റുകള്‍ നിരോധിച്ചു. ഇന്റര്‍നെറ്റില്‍ പോണ്‍ ഹബ് ഡോട്ട് കോം, ബാംഗ് ബ്രോസ് ഡോട്ട് കോം, ബ്രേസേഴ്‌സ് ഡോട്ട് കോം എന്നീ സൈറ്റുകള്‍ തിരയുമ്പോള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി. എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍, എ.സി.ടി, വോഡാഫോണ്‍ എന്നിവ വഴി പോണ്‍സൈറ്റുകളിലേക്ക് ഇപ്പോള്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി. കേന്ദ്ര ടെലികോം ആന്‍ഡ് ഐടി മന്ത്രി നേരത്തെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സ്വകാര്യതയില്‍ നീലച്ചിത്രങ്ങള്‍ കാണുന്നത് നിയമവിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.

സൈറ്റ് ഓപ്പണ്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സൈറ്റുകള്‍ ഒഴിവാക്കിയിരിക്കുന്നു എന്നാണ് പലയിടത്തും കാണിക്കുന്നത്. പോണ്‍ വ്യാപകമായി കാണുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആദ്യപടിയായാണ് പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നതെന്നാണ് സാങ്കേതിക ലോകത്തുള്ളവര്‍ പറയുന്നത്.

ഈ അപ്രഖ്യാപിത നിരോധനത്തിനെതിരെ സോഷ്യല്‍മീഡിയകളില്‍ പ്രതിഷേധം ഉയരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി വ്യക്തി സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നതെന്നാണ് പലരും പറയുന്നത്. ബീഫും, മാഗിയും നിരോധിച്ചതിനു പിന്നാലെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചിലര്‍ പറയുന്നു.

pornhub_1porn2 porn-1
DONT MISS
Top