ഓണത്തിന് സിപിഐഎമ്മിന്റെ വക ജൈവപച്ചക്കറി

കൊല്ലം: ഓണത്തിന് സംസ്ഥാന വ്യാപകമായി ജൈവപച്ചക്കറി വിതരണം ചെയ്യാന്‍ സിപിഐഎം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2000 പച്ചക്കറി സ്റ്റോളുകള്‍ ആരംഭിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. കൊല്ലം ജില്ല പഞ്ചായത്തിന്റെ ജൈവപച്ചക്കറി ഫാം സംസ്ഥാനത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ജില്ലയെ ജൈവപച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍. രണ്ട് വര്‍ഷം കൊണ്ട് ജില്ലയ്ക്ക് ആവശ്യമുള്ളതില്‍ 80 ശതമാനം പച്ചക്കറികളും ഉത്പാദിപ്പിക്കാന്‍ ജില്ല പഞ്ചായത്തിന് കഴിഞ്ഞു. വിവിധ ഫാമുകളിലായി 100 ഏക്കറില്‍ ജില്ല പഞ്ചായത്ത് നേരിട്ട് നടത്തുന്ന കൃഷിയും, വീട്ടുവളപ്പിലും, മറ്റ് തോട്ടങ്ങളിലും കൃഷിയും ഏകോപിപ്പിച്ചാണ് ഈ നേട്ടത്തില്‍ എത്തിക്കാനായത്. അഞ്ചല്‍ ഫാമിലെത്തി കോടിയേരി കൃഷിരീതികള്‍ കണ്ട് മനസിലാക്കി. ഒ

എറണാകുളം ജില്ലയില്‍ സിപിഐഎം നേതൃത്വം നല്‍കിയ ഫ്‌ലാറ്റുകളിലെ ജൈവകൃഷിക്ക് വന്‍ജനപിന്തുണ നേടാന്‍ കഴിഞ്ഞു. സര്‍ക്കാരുകള്‍ എല്ലാം ചെയ്യട്ടെ രാഷ്ട്രീയ പര്‍ട്ടികള്‍ നോക്കി നിന്നാല്‍ മതിയെന്ന മനോഭാവത്തിന് മാറ്റം വരുത്താന്‍ പാര്‍ട്ടിയുടെ ഇടപെടലിലൂടെ കഴിഞ്ഞെന്നും കൊടിയേരി ചൂണ്ടിക്കാട്ടി.

DONT MISS
Top