റയല്‍ മാഡ്രിഡ് ചാംപ്യന്‍മാരായി

ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലെ ചൈനയില്‍ നടന്ന പാദത്തില്‍ റയല്‍ മാഡ്രിഡ് ചാംപ്യന്‍മാരായി. ഗോള്‍ രഹിത സമനിലക്കൊടുവില്‍ പെനല്‍ട്ടി ഷൂട്ടൗട്ടിലാണ് എ സി മിലാനെ റയല്‍ തോല്‍പ്പിച്ചത്.

ഷാങ്ങ്ഹായി സ്റ്റേഡിയത്തില്‍ സെര്‍ജിയോ റാമോസിനെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഇരുത്തി പെപ്പേയുടെ കീഴലിറങ്ങിയ റയല്‍ മാഡ്രിഡിനെ ആദ്യ പകുതിയല്‍ കാര്യമായി പരീക്ഷിച്ചു എ സി മിലാന്‍. ലൂക്കാ അന്റോണെല്ലിയും എംബയെ നിയാംഗും റയല്‍ പ്രതിരോധത്തെ കീറി മുന്നേറിയപ്പോള്‍ ഗോളി കെയിലര്‍ നവാസാണ് രക്ഷകനായത്.

57ആം മിനിട്ടില്‍ ഇസ്‌കോയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയലിനായി മനോഹര നിമിഷമൊരുക്കി. എന്നാല്‍ ഗോളി ഡീഗോ ലോപ്പസിനെ മറികടക്കാന്‍ സൂപ്പര്‍ താരത്തിനായില്ല. ഗോള്‍ കീപ്പര്‍മാരുടെ മത്സരമായി മാറിയ പോരാട്ടത്തില്‍ റയലിന്റെ രണ്ടാം ഗോളി കസിയയുടെ ഊഴമായി പിന്നീട്. കാര്‍ലോസ് ബക്കയുടെ ഒരു മനോഹര ഹാഫ് വോളി ഉള്‍പ്പെടെ ഉറച്ച രണ്ട് ഗോളവസരങ്ങളാണ് കികോ കുത്തിയകറ്റിയത്.

വിജയികളെ നിശ്ചിക്കാന്‍ പെനല്‍ട്ടി ഷൂട്ടൗട്ട്. കാര്‍ലോസ് ബക്ക മിലാന്റെ അവസരം പാഴാക്കിയപ്പോള്‍ ടോണി ക്രൂസിന്റെ ദുര്‍ബ്ബല ശ്രമം മിലാന്‍ ഗോളിയുടെ കൈയ്യില്‍ അവസാനിച്ചു. ഗോള്‍പോസ്റ്റില്‍ നിന്നും ഗോള്‍ കിക്കിലേക്ക് ഡൊണാറുമ എത്തിയപ്പോള്‍ കസിയയുടെ കൈകള്‍ കരുത്തേറിയതായിഓസ്‌ട്രേലിയയില്‍ വെച്ച് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച റയലിന് സീസണിന് മുമ്പുള്ള രണ്ടാമത്തെ കിരീട നേട്ടമായി ചൈനയിലേത്.

DONT MISS
Top