ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ബിര്‍മിങ്ങ്ഹാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു

ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ബിര്‍മിങ്ങ്ഹാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞു. 136 റണ്‍സിന് ഓസ്‌ട്രേലിയയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരും പുറത്തായി. 52 റണ്‍സെടുത്ത ക്രിസ് റോജേഴ്‌സ് മാത്രമാണ് പിടിച്ചു നിന്നത്. 6 വിക്കറ്റെടുത്ത ജയിംസ് ആന്‍ഡേഴ്‌സനാണ് ഓസീസിനെ തകര്‍ത്തത്. ആകെ മൂന്ന് ബൗളര്‍മാരെ മാത്രം ഉപയോഗിച്ച ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബ്രോഡും സ്റ്റീവന്‍ ഫിന്നും 2 വിക്കറ്റുകള്‍ വീതം നേട്. ആദ്യ ദിനം തന്നെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. ഇയാന്‍ ബെല്‍ 53 റണ്‍സെടുത്തും അലിസ്റ്റര്‍ കുക്ക് 34 റണ്‍സെടുത്തും പുറത്തായി.

DONT MISS
Top